വിദേശജോലികള്‍

Friday, November 23, 2012 12:00:00 AM

Text Size    

തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള എം.എസ്സി/ ബി.എസ്സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നവംബര്‍ അവസാനവാരം ദല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ ഒ.ഡി.ഇ.പി.സി മുഖേന ഇന്റര്‍വ്യു ചെയ്യും. താല്‍പര്യമുള്ള നഴ്‌സുമാര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ്, 10 പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ട്) എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കിലെ ഒ.ഡി.ഇ.പി.സി ഓഫിസില്‍ നവംബര്‍ 27നകം നേരിട്ട് ഹാജരാകണം. ഒ.ഡി.ഇ.പി.സിയുടെ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ നഴ്‌സുമാരും രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. പരമാവധി പ്രായം 40. വിവരങ്ങള്‍ക്ക് odepckerala@gmail.com, വെബ് സൈറ്റ്: www.odepc. kerala.gov.in, ഫോണ്‍: 0471 2576314,19.

 

Tags: