രാജ് ഗുരു

Friday, December 28, 2012 12:00:00 AM

Text Size    

ബ്രിട്ടീഷ് പോലീസിന്റെ ലാത്തിചാര്‍ജ്ജിനെ തുടര്‍ന്ന് ലാല ലജ്പത്‌റായ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം മനസില്‍ തീ ആയി സൂക്ഷിച്ച രാജ് ഗുരുവും ഭഗത്സിഗും സുഖ്‌ദേവും പ്രതികാരത്തിനവസരം കാത്തു. 1927 ഡിസംബര്‍ 17 ന് ലാഹോര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാന്‍ഡേഴ്‌സണെ അവര്‍ വധിച്ചു. പോലീസ് വിരിച്ച വലകള്‍ അവര്‍ പൊട്ടിച്ചു. പലവേഷത്തില്‍ പലദേശത്ത്. ഒടുവില്‍ ഒരു പോലീസ് സുഹൃത്തിനാല്‍ രാജ് ഗുരു ഒറ്റുചെയ്യപ്പെട്ടു. ലാഹോര്‍ കേസില്‍ ഗുരു വധശിക്ഷക്ക് അര്‍ഹനായി. 1931 മാര്‍ച്ച് 23 അത് സംഭവിച്ചു. ആ നേരം രാജ് ഗുരു ഏറ്റവും ശക്തനായ സമരനേതാവായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തി.

 

Tags: