വക്കംഅബ്ദുള്‍ ഖാദര്‍

Friday, December 28, 2012 12:00:00 AM

Text Size    

സ്വാതന്ത്ര്യസമരം സഹന സമരമാര്‍ഗ്ഗങ്ങളുമായി മുന്നേറുമ്പോള്‍ മറുവശത്ത് സായുധ സമര മാര്‍ഗങ്ങളും ഉടലെടുത്തു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് ജപ്പാന്‍ സൈന്യത്തിലെ മേയര്‍ ആയിരുന്ന ഫു ജീവാറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യുവത്വത്തെ സംഘടിപ്പിച്ച് ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മി രൂപീകരിച്ചു. കഠിന പരിശീലനത്തിന് ശേഷം ഉപഭൂഖണ്ഡത്തിലേക്ക് ഈ യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു. നിരവധി മലയാളികളും സംഘത്തില്‍ ഉണ്ടായിരുന്നു. വക്കം സ്വദേശി അബ്ദുള്‍ ഖാദര്‍, ആനന്ദന്‍ തുടങ്ങിയവര്‍ നേതൃനിരയില്‍ നിലകൊണ്ടു. ആദ്യ ബാച്ച് തീരത്തെത്തിയപ്പോള്‍ തന്നെ ബ്രിട്ടീഷ് സേനയുടെ പിടിയിലായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ആനന്ദന്‍ കൂറുമാറി കാര്യങ്ങള്‍ ഒറ്റിക്കൊടുത്തു. തുടര്‍ന്നെത്തിയ സംഘവും പിടിക്കപ്പെട്ടു. അതില്‍ അബ്ദുള്‍ ഖാദറും ഉള്‍പ്പെടെ നാലുപേരെ വധശിക്ഷക്ക് തടവറയിലേക്ക് മാറ്റപ്പെട്ടു. കൂട്ടത്തില്‍ ആനന്ദനും ഉണ്ടായിരുന്നു. ആ വര്‍ഷം സെപ്റ്റംബര്‍ 10 ന് അബ്ദുള്‍ഖാദര്‍ എന്ന വീരപുത്രന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകര്‍ന്ന് നിത്യതയുടെ തൂക്കുമരം കയറി. തൂക്കുമരത്തിലെ ഖാദറുടെ ധൈര്യം ശിക്ഷ നടപ്പിലാക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ അത്ഭുതപ്പെടുത്തി. ആ ഉദ്യോഗസ്ഥന്‍ പിന്നീട് സാക്ഷ്യപ്പെടുത്തി. ''ഇത്രയും ധൈര്യശാലിയെ ഞാന്‍ കണ്ടിട്ടില്ല''.

 

Tags: