ഉദ്ദം സിംഗ്

Friday, December 28, 2012 12:00:00 AM

Text Size    

1899 ഡിസംബര്‍ 26 ന്റെ തണുപ്പിലേക്ക് പഞ്ചാബില്‍ കുഞ്ഞു ഷേര്‍സിംഗ് പിറന്നുവീണു. വളരെ ചെറുപ്പത്തില്‍ അമ്മയും തുടര്‍ന്ന് അച്ഛനും ഷേര്‍സിംഗിനേയും സഹോദരനേയും തനിച്ചാക്കി മണ്‍മറഞ്ഞു. അനാഥാലയത്തിലെ ജീവിതം ഷേര്‍സിംഗിനെ ഉദ്ദംസിംഗ് ആക്കി. സഹോദരന്റെ മരണം കൂടി ആയപ്പോള്‍ ഉദ്ദം തീര്‍ത്തും തനിച്ചായി. 19-ാം വയസില്‍ കൃത്യമായി പറഞ്ഞാല്‍ 1919 ഏപ്രില്‍ 13ന് ഉദ്ദം പതിവ് പോലെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മൈതാന പ്രസംഗം കേള്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് സൈന്യം നിമിഷനേരംകൊണ്ട് ആ മൈതാനം ഒരു ശവപറമ്പാക്കി മാറ്റി. ഭാരതത്തിന്റെ മണ്ണിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി. രക്ഷപ്പെട്ട ഉദ്ദംസിംഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ഡയറിനെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഭഗത്‌സിഗിംന്റെ ശിഷ്യനായി. പിന്നെ ആഫ്രിക്കയിലേക്ക് അവിടെ നിന്നും വീണ്ടും വിവിധ തൊഴിലിടങ്ങള്‍. ഒടുവില്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഉദ്ദംസിംഗ് പോലീസ് പിടിയിലായി. ''ആയുധം എന്തിന് സൂക്ഷിച്ചു?'' എന്ന പോലീസ് ചോദ്യത്തിന് ഉദ്ദം സിംഗിന്റെ മറുപടി ഉറച്ചതായിരുന്നു. ''ഡയറിനെ വധിക്കാന്‍''. ജയില്‍ മോചിതനായി ഉദ്ദം ഇംഗ്ലണ്ടില്‍ എത്തി. നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പ്. 1940 മാര്‍ച്ച് 13 മൈക്കല്‍ ഡയര്‍ സംസാരിച്ചു നില്‍ക്കേ യോഗഹാളിലെത്തിയ ആ രാജ്യസ്‌നേഹിയുടെ തോക്കുകളില്‍ നിന്ന് തീ പാഞ്ഞു ഡയര്‍ കൊല്ലപ്പെട്ടു. ഉദ്ദം പിടിക്കപ്പെട്ടു. 1940 ജൂലൈ 13 ന് ഉദ്ദം ബ്രിട്ടീഷ് തൂക്കുകയറില്‍ ജീവന്‍ ബലിനല്‍കി. അവസാനമായി ഉദ്ദം ലോകത്തോട് പറഞ്ഞു ''ഞാന്‍ എന്റെ രാജ്യത്തോട് കടമ നിറവേറ്റിയിരിക്കുന്നു''.

 

Tags: