നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാപിഴവ്

Friday, August 19, 2016 4:57:59 PM

Text Size    

നെടുമങ്ങാട് ജില്ലാശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയാപിഴവ്. സ്ത്രീയുടെ വയറ്റിൽ ഒടിഞ്ഞ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടി. ഗർഭാശയമുഴ നീക്കാൻ ഇന്നലെയായിരുന്നു ശസ്ത്രക്രിയ. വീണ്ടും സ്കാൻ ചെയ്തപ്പോഴാണ് ഉപകരണം വയറ്റിനുള്ളിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.

എന്നാൽ രോഗിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ ഉകരണം മറന്നുവച്ചത് മറച്ചുവച്ചാണ് ജില്ല ആശുപത്രി അധികൃതർ രോഗിയെ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. റിപ്പോർട്ടുകൾ കാണിക്കാനും ആശുപത്രി അധികൃതർ കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.. മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് ബന്ധുക്കൾ വിവരം അറിയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.

 

Tags: കേരളം