വിദേശ നിക്ഷേപത്തില്‍ മഹരാഷ്ട്ര മുന്നില്‍

Monday, January 7, 2013 12:13:30 PM

Text Size    

രാജ്യത്ത് 2000 ഏപ്രില്‍ മുതലുള്ള വിദേശ നിക്ഷേപത്തിന്റെ പകുതിയും നേടിയെടുക്കുന്നതില്‍ മഹരാഷ്ട്രയും ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയും വിജയിച്ചെന്നു വ്യവസായ മന്ത്രാലയം. ഉത്ത ര്‍പ്രദേശിന്റെയും ഹരിയാനയുടെയും ചില ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടു ന്നതാണ് ദേശീയ തലസ്ഥാന മേഖല(എന്‍സിആര്‍). 2000 ഏപ്രില്‍ മു തല്‍ 2012 ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേ പത്തിന്റെ 33 ശതമാനമായ 6,113 കോടി ഡോളര്‍ മഹരാഷ്ട്രയിലാണു നിക്ഷേപിച്ചത്. ദേശീയ തലസ്ഥാന മേഖലയില്‍ വിദേശ നിക്ഷേപം 3,540 കോടി ഡോളര്‍. ഈ കാലയളവില്‍ ആകെ വിദേശ നിക്ഷേപം 18,570 കോടി ഡോളര്‍. കര്‍ണാടക മൂന്നാം സ്ഥാനത്തും തമിഴ്‌നാടും ഗുജറാത്തും ആന്ധ്രപ്രദേശും യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിലാണ്. പശ്ചിമ ബംഗാളിന് ഏഴാം സ്ഥാനം. 7,090 കോടി ഡോളര്‍ നിക്ഷേപിച്ച മൗറീഷ്യസ് വിദേശ നിക്ഷേപകരില്‍ ഒന്നാമത്. സിംഗപ്പുര്‍(1,840 കോടി ഡോളര്‍), യുകെ(1,700 കോടി ഡോളര്‍), ജപ്പാന്‍ (1,383 കോടി ഡോളര്‍), അമേരിക്ക (1,080 കോടി ഡോളര്‍) എന്നിങ്ങനെ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍.

 

 

Tags: മഹാരാഷ്ട്ര