ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Wednesday, January 9, 2013 11:15:13 PM

Text Size    

 അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വൈ. എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയു ടെ പേരിലുള്ള 143.74 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കണ്ടുകെട്ടി. 135.46 കോ ടിയുടെ ഭൂസ്വത്തുക്കളും 3.20 കോ ടിയുടെ മ്യൂച്വല്‍ ഫണ്ടുകളും 10 കോടിയുടെ ബാങ്ക് സ്ഥിര നിക്ഷേപ ങ്ങളുമാണ് കണ്ടു കെട്ടിയത്. കള്ളപ്പ ണ നിരോധന നിയമപ്രകാരം സി. ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസി ന്റെ ഭാഗമായാണ് നടപടി. ജഗന്‍ മോ ഹന്റെ ഉടമസ്ഥതയിലുള്ള റാം കെ ഫാര്‍മ സിറ്റി എന്ന ലിമിറ്റഡ് കമ്പ നിയുടെ കോടികളുടെ ഭൂസ്വത്തു ക്കളും ജഗതി പബ്‌ളി ക്കേഷന്‍ എ ന്ന കമ്പനിയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങളുമാണ് അധികൃതര്‍ കണ്ടുകെട്ടിയത്.

 

 

Tags: ആന്ധ്രാപ്രദേശ്