ഡല്‍ഹി മാനഭംഗക്കേസ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണവും രഹസ്യ വിചാരണയുംഏര്‍പ്പെടുത്തി

Tuesday, January 8, 2013 4:49:37 PM

Text Size    

 ബസിലെ കൂട്ടമാനഭംഗ ക്കേസില്‍ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം. വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യ മങ്ങളെ നിയന്ത്രിക്കാനും നിര്‍ദേശം. ഡല്‍ഹി പോലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് മെട്രൊ പൊളീറ്റന്‍ മ ജിസ്‌ട്രേറ്റ് നമ്രിത അഗര്‍വാളിന്റെ ഉ ത്തരവ്. കോടതിയിലെ തിരക്ക് ഒഴി വാക്കാനാണ് രഹസ്യവിചാരണ. കോടതിയുടെ അനുമതിയില്ലാതെ വിചാരണ നടപടികളെക്കുറിച്ച് പ്ര സിദ്ധീകരിക്കുന്നത് നിയമ വിരുദ്ധ മായി കണക്കാക്കും. കേസിലെ പ്ര ത്യേക സാഹചര്യം പരിഗണിച്ചാ ണിത്. വിചാരണ നടക്കുമ്പോള്‍ കോടതി മുറിയില്‍ നിന്ന് പൊതുജന ങ്ങളെയും പുറത്താക്കും. കുറ്റപത്രം പരിശോധിക്കുന്ന വേളയില്‍ വാര്‍ ത്തകള്‍ പുറത്തുപോകുന്നത് ഉചിത മാകില്ലെന്ന് പൊലീസ് നേരത്തേ വ്യ ക്തമാക്കിയിരുന്നു.പ്രതികളെ സുര ക്ഷിതമായി എത്തിക്കുന്നതിനു കോ ടതി കെട്ടിടത്തില്‍ പ്രത്യേക പാത യൊരുക്കുന്നതിന്റെ ആവശ്യകത പ രിശോധിക്കണമെന്നും കോടതി നി രീക്ഷിച്ചു. നേരത്തേ വിചാരണക്കെ ത്തിക്കുന്ന പ്രതികളുടെ സുരക്ഷ യില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വ് മോഹന്‍ ആശങ്ക അറിയിച്ചിരു ന്നു. കേസില്‍ അമിക്കസ് ക്യൂറിയാ യി നിയമിക്കണമെന്ന് ആവശ്യ പ്പെട്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച അപേക്ഷ കളും കോടതി തള്ളി. പ്രതികള്‍ക്ക് സ്വന്തം അഭിഷാകരെ ആവശ്യമെ ങ്കില്‍ നിയോഗിക്കാമെന്നും നിര്‍ദേശം.

 

 

Tags: ദല്‍ഹി ,ദല്‍ഹി കൂട്ടബലാല്‍സംഗം