റിറ്റ്‌സിന്റെ ഓട്ടമാറ്റിക്

Saturday, January 5, 2013 12:00:00 AM

Text Size    

സാധാരണ റിറ്റ്‌സിന്റെ ഇടത്തരം വകഭേദമായ വി.എക്‌സ്.ഐ. ആണു മാരുതി സുസുക്കി ഓട്ടമാറ്റിക് രൂപത്തില്‍ അവതരിപ്പിക്കുന്നത്. അതേസമയം കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ റിറ്റ്‌സ് എ. ടിയില്‍ 52 പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. തുടക്കത്തില്‍ പെട്രോള്‍ എന്‍ജിനോടെ മാത്രമാവും റിറ്റ്‌സ് എ. ടി. എത്തുക. മാനുവല്‍ ട്രാന്‍സ്മിഷനുള്ള കാറുകളിലെ 1.2 ലിറ്റര്‍, കെ. 12 എം. എന്‍ജിന്‍ തന്നെയാണ് ഓട്ടമാറ്റിക് മോഡലിനും കരുത്തേകുന്നത്. മാരുതി സുസുക്കി എ. സ്റ്റാറിലും മറ്റും ഉപയോഗത്തിലുള്ള ഈ എന്‍ജിന്റെ പരമാവധി കരുത്ത് 83 ബി. എച്ച്. പിയും ടോര്‍ക്ക് 114 എന്‍. എമ്മുമാണ്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ അഞ്ചു സ്പീഡ് ഗിയര്‍ ബോക്‌സ് ഉള്ളപ്പോള്‍ റിറ്റ്‌സ് എ. ടിയില്‍ നാലു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സാണു ഘടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓട്ടമാറ്റിക് നടപ്പാവുന്നതോടെ റിറ്റ്‌സിന്റെ ഇന്ധനക്ഷമതയില്‍ നേരിയ ഇടിവുണ്ടാവും. സാധാരണ റിറ്റ്‌സ് ഓരോ ലിറ്റര്‍ പെട്രോളിലും 18.5 കിലോമീറ്റര്‍ ഓടുമ്പോള്‍ റിറ്റ്‌സ് എ. ടിക്ക് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത 17.16 കിലോമീറ്ററാണ്. റിറ്റ്‌സിന് 6.15 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

 

Tags: