അസെന്റെ ജി 330

Saturday, January 5, 2013 12:00:00 AM

Text Size    

ചൈനയിലെ ഹ്വാവേ ടെക്‌നോളജീസ് ലിമിറ്റഡിന്റെ അസെന്റെ ജി 330 ഇന്ത്യന്‍ വിപണിയിലെത്തി. ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ഫോണ്‍ എത്തിയിട്ടില്ലെങ്കിലും ഓണ്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്. 10,800 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ത്രിജി ഫോണാണ് അസെന്റെ ജി 330. നാലിഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ 800 X 480 പിക്‌സല്‍ റസൊല്യൂഷനുണ്ട്. കപ്പാസിറ്റീവ് മള്‍ട്ടിടച്ച് സ്‌ക്രീനാണ് മറ്റൊരു സവിശേഷത.. ഒരു ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ കോര്‍ടക്‌സ് എ5 സി.പി.യു, 512 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്. 32 ജി.ബി. എസ്.ഡി കാര്‍ഡ് വരെ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയില്‍ ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്‌ളാഷുമുണ്ട്.

 

Tags: