ബിയോണ്ട് ടെക് ഫാബ് ലെറ്റ് പി 3

Saturday, January 5, 2013 12:00:00 AM

Text Size    

ഏറ്റവും വലുപ്പമേറിയ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് ഫോണ്‍ എന്ന കീര്‍ത്തി കാര്‍ബണ്‍ എ 30 നു നഷ്ടമായി. പൂണെ ആസ്ഥാനമായ ബിയോണ്ട് ടെക് പുറത്തിറക്കിയ ഫാബ് ലെറ്റ് പി 3നാണ് ഇനി ആ ബഹുമതി. ആറിഞ്ച് വലുപ്പമുള്ള ഫൈവ് പോയിന്റ് മള്‍ട്ടി ടച്ച് സ്‌ക്രീനാണിതിന്. 854 x 480 പിക്‌സല്‍സ് ആണ് റെസലൂഷന്‍. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന് ഒരു ഗിഗാ ഹെട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ്. ഇന്റേണല്‍ മെമ്മറി നാലു ജിബി. മൈക്രോ എസ് ഡി കാര്‍ഡിട്ട് മെമ്മറി 32 ജിബി വരെ വിപുലീകരിക്കാം. രണ്ട് സിം കാര്‍ഡ് ഇടാന്‍ സൗകര്യമുണ്ട്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയതാണ് എട്ടു മെഗാപിക്‌സല്‍ റിയര്‍ ക്യാമറ. വീഡിയോ കോളിങ്ങിന് മുന്നിലെ വിജിഎ ക്യാമറ ഉപയോഗിക്കാം. വൈ ഫൈ, ബ്ലൂടൂത്ത്, ത്രീ ജി എന്നിവ കണക്ടിവിറ്റിയില്‍ പെടുന്നു. 2,500 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി. വില 14,999 രൂപ.

 

Tags: