കോര്‍ എക്‌സ് 2

Saturday, January 5, 2013 12:00:00 AM

Text Size    

പെര്‍ഫോമന്‍സിനു പ്രാധാന്യം നല്‍കി ഐ ബെറി നിര്‍മിച്ച പുതിയ ടാബ് ലറ്റ് പിസിയാണ് കോര്‍ എക്‌സ് 2. ഹോങ്കോങ് ആസ്ഥാനമായ കമ്പനി പുറത്തിറക്കിയ പുതിയ ടാബിന് ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ത്രീ ജി സിം കാര്‍ഡ് ഇടാനുള്ള സൗകര്യവും ഇതിനുണ്ട്. ഇന്റര്‍ നെറ്റ് ബ്രൗസിങ്ങിനൊപ്പം ഫോണ്‍ വിളിയും അതു സാധ്യമാക്കും. 1.6 ഗിഗാഹെട്‌സ് വേഗമുള്ള ഡ്യുവല്‍ കോര്‍ പ്രോസസറാണ് കോര്‍ എക്‌സ് 2 ന് ശക്തിപകരുന്നത്. ഏഴിഞ്ച് വലുപ്പമുള്ള ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് റെസലൂഷന്‍ 1280 x 800 പിക്‌സല്‍. ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നിവ മറ്റു പ്രത്യേകതകള്‍. മൈക്രോ എസ്ഡി കാര്‍ഡിട്ട് 64 ജിബി വരെ മെമ്മറി വിപുലീകരിക്കാം. പിന്നില്‍ 2.0 മെഗാപിക്‌സല്‍ ക്യാമറയും മുന്നില്‍ 0.3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 4,100 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഭാരം 312 ഗ്രാം. ബ്ലൂടൂത്ത്, വൈ ഫൈ, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവ കണക്ടിവിറ്റി കാര്യങ്ങള്‍ . വില 10,990 രൂപ.

 

Tags: