ഗ്യാലക്‌സി ഗ്രാന്‍ഡ്

Saturday, January 5, 2013 12:00:00 AM

Text Size    

അഞ്ച് ഇഞ്ച് സ്‌ക്രീനിന്റെ വിപുലമായ വ്യക്തതയുമായി കൊറിയന്‍ കമ്പനി സാംസങ് പുതിയ ഫോണുമായി ഇന്ത്യയിലേക്ക്. ഗ്യാലക്‌സി ഗ്രാന്‍ഡ് എന്ന ഇത് കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാണ്. കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ടി.എഫ്.ടി എല്‍.സി.ഡിയാണ്. 800 X 480 പിക്‌സലാണ് റസല്യൂഷന്‍. ഒരുസ്‌ക്രീനില്‍ ഒരേസമയം രണ്ട് ആപ്‌ളിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മള്‍ട്ടി വിന്‍ഡോയാണ് പ്രത്യേകത. എല്‍.ഇ.ഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് പിന്‍ കാമറയും രണ്ട് മെഗാപിക്‌സല്‍ ഹൈ ഡെഫനിഷന്‍ മുന്‍ കാമറയുമുണ്ട്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനായ 4.2 ജെല്ലിബീനാണ് ഓപറേറ്റിങ് സിസ്റ്റം. 25,000 രൂപയില്‍ താഴെയായിരിക്കും വില.

 

Tags: