സൗന്ദര്യം ബിഹേവിയര്‍ തെറാപ്പിയിലൂടെ

Saturday, January 5, 2013 12:00:00 AM

Text Size    

കൊതിപ്പിക്കുന്ന മണവുമായി ഏതെങ്കിലുമൊരു ഭക്ഷണപദാര്‍ഥം നിങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ അകന്നു മാറാന്‍ ശ്രമിക്കുക എന്നതാണ് ബിഹേവിയര്‍ തെറാപ്പി. ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറഞ്ഞു, ഇനി മതിയായി എന്ന സന്ദേശം പുറപ്പെടുവിക്കുന്നത് തലച്ചോറിലെ ‘ലെപ്റ്റിന്‍’ എന്ന ഹോര്‍മോണ്‍ ആണ്. ഭക്ഷണം കഴിക്കാന്‍ തുടങ്ങി ഇരുപതു മിനിട്ടായതിനുശേഷം മാത്രമേ ലെപ്റ്റിന്‍ പ്രവര്‍ത്തിക്കൂ എന്നതുകൊണ്ട് കുറഞ്ഞത് അര മണിക്കൂറെങ്കിലും സമയമെടുത്തുവേണം പ്രധാന ഭക്ഷണം കഴിക്കാന്‍. പ്രത്യേകിച്ചും ഡിന്നര്‍. രാത്രി ഉറങ്ങുന്ന വേളയില്‍ ശരീരത്തിലെ കൊഴുപ്പ് വയറ്റിലേക്കും അരക്കെട്ടിലേക്കും ഒഴുകിയെത്തി അവിടെ അടിഞ്ഞുകൂടും. പിന്നെ അതെരിച്ചുകളയാന്‍ കഠിനമായ വ്യായാമംതന്നെ വേണ്ടിവരും.
ബിഹേവിയര്‍ തെറാപ്പിയെ വളരെ ഗൗരവത്തോടെ മാത്രം സമീപിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഇതിനായി ആദ്യം വേണ്ടത് മാനസികമായ തയ്യാറെടുപ്പാണ്. മനസുവച്ചാല്‍ ആഹാരശീലം മാറ്റിയെടുക്കാമെന്നു വിശ്വസിക്കുക. ഭക്ഷണത്തിലെ ആര്‍ഭാടം ഒഴിവാക്കുക. ആഹാരവും വ്യായാമവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുക. ഭക്ഷണം അധികമായാല്‍ വ്യായാമവും കൂടണം. ഒരു ദിവസം വേണ്ട ഭക്ഷണം എത്രയാണെന്നതിന് ഒരു കണക്കുണ്ടായാല്‍ ഫിറ്റ്‌നസിനുവേണ്ടി അധികമൊന്നും വിയര്‍ക്കേണ്ട കാര്യമില്ല. ബിഹേവിയര്‍ തെറാപ്പിയിലൂടെ ഭക്ഷണശൈലിയും ഒപ്പം ജീവിതശൈലിയും മാറ്റിയെടുത്താല്‍ നിങ്ങള്‍ക്കും എവിടെയും തിളങ്ങാം

 

Tags: