സ്വര്‍ണനിര്‍മിതമായ ലാപ്‌ടോപ്

Saturday, January 5, 2013 12:00:00 AM

Text Size    

സ്വര്‍ണരത്‌നാലങ്കാരങ്ങള്‍ നിറഞ്ഞ വിലപ്പെട്ട ലാപ്‌ടോപുമായി ആപ്പിള്‍. .30 ഡോളര്‍, അതായത് ഏതാണ്ട് 16.5 ലക്ഷം രൂപയാണ് ഇതിന്റെ വില.ആപ്പിള്‍ ചിഹ്‌നത്തില്‍ പലനിറത്തില്‍ തിളങ്ങുന്ന രത്‌നങ്ങളാണ് ഇതിന്റെ പ്രത്യേകത. മാക്ബുക്ക് പ്രോയുടെ പ്രത്യേക പതിപ്പായ ഈ ലാപ്പ് നിര്‍മ്മിച്ചിരിക്കുന്നത് കമ്പ്യൂട്ടര്‍ ചോപ്പേഴ്‌സ് എന്ന കമ്പനിയാണ്. മാക്ബുക്കിന്റെ വൈറ്റ്, റോസ്, യെല്ലോ ഗോള്‍ഡ്, കോപ്പര്‍, ബ്ലാക്ക്, സില്‍വര്‍ ക്രോം തുടങ്ങിയ പതിപ്പുകളും ലഭ്യമാണ്. എല്ലാ ഉപകരണങ്ങളുടെയും സ്വര്‍ണത്തിലും രത്‌നത്തിലുമൊക്കെ പൊതിഞ്ഞ സ്‌പെഷ്യല്‍ പതിപ്പുകള്‍ ഇറക്കുക എന്നത് ആപ്പളിന്റെ ഹോബിയാണെങ്കിലും ഇതല്‍പം കടന്നുപോയോ എന്നാണ് സംസാരവിഷയം.

 

Tags: