ഹ്യോസങ് ക്രൂസര്‍ ബൈക്ക്

Saturday, January 5, 2013 12:00:00 AM

Text Size    

പുതിയ ക്രൂസര്‍ ബൈക്കിനെ ഇന്ത്യന്‍ വിപണിയിലിറക്കാന്‍ കൊറിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഹ്യോസങ് ഒരുങ്ങുന്നു. ജി വി 650 ആര്‍ അക്വില എന്ന മോഡല്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. സ്‌പോര്‍ട്‌സ് ബൈക്കായ ഹ്യോസങ് ജിടി 650 ആറിനു ഉപയോഗിക്കുന്ന തരം 72 ബിഎച്ച്പി ശേഷിയുള്ള 650 സിസി, ഇരട്ട സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പുതിയ ക്രൂസര്‍ ബൈക്കിനും കരുത്തു പകരുന്നത്. അഞ്ച് സ്പീഡ് ഗീയര്‍ ബോക്‌സാണിതിന്. ഭാരം 229 കിലോഗ്രാം. അഞ്ചു ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു.

 

Tags: