സിഐഎയുടെ തലപ്പത്ത് ജോണ്‍ ബ്രണന്‍ തന്നെ

Tuesday, January 8, 2013 2:52:35 PM

Text Size    

 അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുടെ തലവനായി ജോണ്‍ ബ്രണനെ നിയമിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തും. കൂടാതെ വിയറ്റ്‌നാം യുദ്ധപോരാളിയും മുന്‍ സെനറ്ററുമായ ചക് ഹെഗല്‍ പ്രതിരോധ സെക്രട്ടറിയാകും. ജോണ്‍ ബ്രണനു പകരമായാണു ഹെഗലിന്റെ നിയമനം. 25 വര്‍ഷമായി സിഐഎയില്‍ പ്രവര്‍ത്തിക്കുന്ന ബ്രണന്‍, ഒബാമയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ജോര്‍ജ് ബുഷ് സര്‍ക്കാരില്‍ സിഐഎ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു ബ്രണന്‍.

 

 

Tags: സി.ഐ.എ