ശ്രീലങ്ക: ഇംപീച്ച്‌മെന്റിനെതിരേ അപ്പീല്‍ കോടതി

Tuesday, January 8, 2013 1:05:05 PM

Text Size    

ശ്രീലങ്കയിലെ പ്രഥമ വനിതാ ചീഫ്ജസ്റ്റീസ് ഷിരാനി ബന്ദാര നായകെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയുടെ കണ്ടെത്തല്‍ നിരാകരിച്ച അപ്പീല്‍കോടതി സെലക്ട് കമ്മി റ്റി ക്കു നോട്ടീസയച്ചു. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യുന്നതിന്റെ ഭാഗമായി സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താനി രിക്കേ യാണ് അപ്പീല്‍ കോടതിയുടെ വിധി വന്നത്. സെലക്ട് കമ്മിറ്റിക്ക് നിയമ സാധുതയില്ലെന്ന് കഴിഞ്ഞയാഴ്ച തന്നെ സുപ്രീം കോടതി പ്രഖ്യാ പിച്ചിരുന്നതാണ്. എന്നാല്‍ പാര്‍ലമെന്റിനാണു പരമാധികാരമെന്ന നില പാടിലാണ് രാജപക്‌സെ ഭരണകൂടം.

 

 

Tags: ഇംപീച്ച്‌മെന്റ് ,ശ്രീലങ്ക