ബയോഡാറ്റകള്‍ എപ്രകാരം തയ്യാറാക്കാം.

Friday, January 18, 2013 11:40:40 AM

Text Size    

കഴിഞ്ഞ ലക്കങ്ങളില്‍ ബയോഡാറ്റ തയ്യാ റാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏതാനും നിര്‍ ദേശങ്ങളായിരുന്നു മുന്നോട്ട് വെച്ചത്. ഇക്കുറി ഈ നിര്‍ദേശങ്ങളൊക്കെ ഓര്‍മ്മയി ലിരിക്കെ വിവിധ ജോലികള്‍ ക്കുള്ള ബയോ ഡാറ്റകള്‍ എപ്രകാരം തയ്യാറാക്കാമെന്ന് പരിശോധിക്കാം.
ഒരു അദ്ധ്യാപകന്റെയോ/അദ്ധ്യാപിക യുടെയോ ബയോഡാറ്റ ആണെങ്കില്‍ തീര്‍ച്ച യായും അവരെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെ കൂടി സംതൃപ്തമാക്കുന്ന രീതിയിലായിരിക്കണം വിവരങ്ങള്‍ നല്‍കേ ണ്ടത്. എല്ലാവിഷയത്തെകുറിച്ചും എന്തെങ്കി ലും അറുവുണ്ടായിരിക്കണം എന്നത് അദ്ധ്യാപകരെ സംബന്ധിച്ച പൊതുധാ രണയാണ്. വായിക്കാനും എഴുതാനും ഉള്ള കഴിവാണ് മറ്റൊരു പ്രധാന ധാരണ. കുട്ടികള്‍ക്കുള്ള രണ്ടു വരകോപ്പി മുതല്‍ മന്ത്രിമാര്‍ക്കുള്ള നിവേദനങ്ങള്‍ വരെ തയ്യാറാക്കാന്‍ ഒരു പക്ഷേ സാധാരണ ജനങ്ങള്‍ അദ്ധ്യാപകനെ സമീപിച്ചെന്നി രിക്കും. ഇത്രയും അറിയുന്ന അദ്ധ്യാപകര്‍ ക്ക് ഒരു ബയോഡാറ്റ തയ്യാറാക്കി നല്‍കാന്‍ ഉപദേശിക്കുന്നത് വിഢിത്തമായിരിക്കും എങ്കിലും ചില പൊതു നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാം. യോഗ്യത, അനുഭവ പരിചയം, അനുയോജ്യത എന്നിവയാണ് വ്യക്തമായി മനസിലാക്കാവുന്ന രീതിയി ലായിരിക്കണം എഴുതേണ്ടത്. വൃത്തി യുള്ളതും വിജ്ഞാനപ്രദവുമായിരിക്കണം എഴുത്ത്.
t{]m^jWÂ
ബയോഡാറ്റയുടെ ആകെയുള്ള അവ ലോകനത്തില്‍ തൊഴില്‍പരമായ അവ ബോധം പതിഞ്ഞിരിക്കണം. നല്ല നിലാ വരമുള്ള വെളുത്ത പേപ്പര്‍, ഫാന്‍സി ഫോണ്ടുകളുടെ ഒഴിവാക്കല്‍, ലളിതവും വായിക്കാന്‍ സുഖകരവുമായ ഫോണ്ടുക ളായ ടൈംസ് ന്യൂ റോമന്‍, ഹെല്‍വെറ്റികാ, ഏരിയല്‍ എന്നീ ഫോണ്ടുകളുടെ ഉപയോഗം, ഫോണ്ടുകളുടെ വലിപ്പം 10-12നും ഇടയിലാ യിരിക്കുക, തുടങ്ങിയവ വൃത്തി യുള്ള റസ്യൂമിനായി ശ്രദ്ധിക്കാവുന്നതാണ്. ആദ്യം ആവശ്യമുള്ളത് പൊതുവായ നാം എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന ധാരണയാണ്. തുടര്‍ന്ന് ഏത് ഫോര്‍മാറ്റില്‍ വേണം എഴുതാന്‍ എന്ന് തീരുമാനിക്കാം. സാധാരണയായി പേജിന്റെ ഇടത്തേ അറ്റത്തു നിന്നും എഴുതി തുടങ്ങാവുന്നതാണ്. ഏത് രീതിയിലാണോ തുടങ്ങുന്നത് അതേ രീതി അവസാനം വരെ പിന്തുടരുക.
BapJw
നിങ്ങളുടെ വിവരങ്ങള്‍ എന്തെല്ലാമെന്ന് നല്‍കുക. പേര്, സ്ഥലം തുടങ്ങിയ വിവര ങ്ങളാണ് നല്‍കേണ്ടത്. വിലാസം, ഈമെ യില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ വിട്ടു പോവാതെ നോക്കുക. പേരിന് ഉപയോഗി ക്കുന്ന അക്ഷരങ്ങളുടെ വലിപ്പം മറ്റുള്ളവ യേക്കാള്‍ മൂന്നോ നാലോ പോയിന്റ് കൂടു തല്‍ ആയിരിക്കുന്നത് നല്ലതാണ്.
e£y§Ä
കൃത്യമായതും താത്പര്യജനകമായതു മായ ലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ട് വേണം തുടങ്ങാന്‍. നിങ്ങളുടെ കഴിവിനെ ക്കുറിച്ച് അദ്ധ്യാപന മേഖലയിലെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ എന്നിവ വ്യക്തമാക്കാം. വ്യക്തി ത്വം, ജീവിത സമീപനം, സത്യസന്ധത എന്നിവ വിലയിരുത്തപ്പെടുന്ന ഭാഗമാണ് ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ഈ മേഖല.
hnZym`ymk]camb tbmKyX
ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ഏറ്റ വും പ്രധാനമാണ് അയാളുടെ വിദ്യാഭ്യാസ ത്തിന്റെ വിവരങ്ങള്‍. ഏത് രീതിയിലാണ് അദ്ധ്യാപകനാവുന്നതിനുള്ള തീരുമാനത്തി ലെത്തിയതെന്ന് അത് സൂചിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന യോഗ്യതയില്‍ നിന്ന് താഴേ യ്ക്കുള്ള വിവരണമാണ് കൂടുതല്‍ ആകര്‍ ഷകമായിരിക്കുക. ഒരു അദ്ധ്യാപകനാകാ നാണ് നിങ്ങളുടെ ശ്രമം എന്നിരിക്കെ വിദ്യാ ഭ്യാസത്തിന്റെ പ്രാധാന്യം കുറച്ച് കാണുന്ന രീതിയിലായിരിക്കരുത് നിങ്ങളുടെ വിവരണം എന്നത് ശ്രദ്ധിക്കുക.
A\p`h ]cnNbw.
ഏത് സ്ഥാപനം, സ്ഥാപനം എത്രമാത്രം ശേഷിയുള്ളതായിരുന്നു എന്നിവ പൂര്‍വകാല ചരിത്രത്തെ സൂചിപ്പിക്കുന്നതിന് നല്‍കാം. ആദ്യ നോട്ടത്തില്‍ തന്നെ അഭിമുഖ സംഭാ ഷണം നടത്തുന്ന ഒരാള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തി പരിചയത്തെക്കുറിച്ച് വ്യക്ത മാകണം. തുടര്‍ന്ന് നിങ്ങള്‍ നടത്തിയിട്ടുള്ള അസൈന്‍മെന്റുകളെക്കുറിച്ച് പറയാം. ഇവയും വലിയതില്‍ നിന്ന് ചെറുതിലേയ്ക്ക് എഴുതുകയാണ് വേണ്ടത്.
{]tXyIamb IgnhpIfpw AwKoImc§fpw
അദ്ധ്യാപകരെ സംബന്ധിച്ച് പാഠ്യേത രമായ നേട്ടങ്ങളും കഴിവുകളും സുപ്രധാന മാണ്. ഇത്തരത്തില്‍ നേടിയെടുത്ത കഴിവു കള്‍, അവാര്‍ഡുകള്‍ എന്നിവ തീര്‍ച്ച യായും എടുത്തുപറയേണ്ടതാണ്. നിങ്ങ ളുടെ പതിവുകള്‍ക്കപ്പുറത്ത് കുട്ടിക ളുമായി എന്താണ് പങ്കുവെയ്ക്കാന്‍ ഉള്ളത് എന്ന് ഇത്തരം വിവരങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല അദ്ധ്യാ പകന്റെ മേഖലയോടുള്ള സമര്‍പ്പണവും സത്യസന്ധതയും കൂടി ഇത് വ്യക്തമാക്കുന്നു.
d^d³kv
ബയോഡാറ്റയില്‍ റഫറന്‍സുകള്‍ വെയ് ക്കുന്നത് നന്നായിരിക്കും. മുന്‍പ് ജോലി ചെയ്തിരുന്നിടത്തെ വിശ്വസനീയമായ ഒന്നോ രണ്ടോ പേരുടെ വിലാസമോ മറ്റോ റഫറന്‍സായി നല്‍കാവുന്നതാണ്. തൊഴില്‍ പരിചയം ഇല്ലാത്തവരാണെങ്കില്‍ പഠിച്ച ഇന്‍സ്റ്റിറ്റിയൂഷനെയാണ് റഫറന്‍സായി ഉപയോഗിക്കേണ്ടത്. സുഹൃത്തുക്കളോ ബന്ധുക്കളോ റഫറന്‍സായി ഉപയോഗി ക്കാതിരിക്കുക.
Cu coXnbn dkyqw X¿mdm¡n Ignbpt¼mÄ
കൂടുതല്‍ നന്നായി നല്‍കാവുന്ന വിവ രങ്ങളും രൂപവും നിങ്ങളുടെ മനസില്‍ തെളിഞ്ഞെന്നിരിക്കും. ഇവയ്ക്കനുസരിച്ച് മാറ്റം വരുത്താവുന്നതാണ്. രണ്ടില്‍ കൂടു തല്‍ പേജുകള്‍ കവിയാതിരിക്കുന്നതാണ് നല്ലത്. സാധാരണ നല്‍കുന്ന വിവരങ്ങ ളേക്കാള്‍ നിങ്ങളുടെ കഴിവിനാണ് ഇവിടെ പ്രധാന്യമെന്ന് ഓര്‍ക്കണം. കുട്ടികള്‍ക്ക് എന്ത് നല്‍കാനാകും എന്നതാണ് പ്രധാനം. പ്രൂഫ് റീഡിംഗ് നല്ലപോലെ നടത്തിയിരി ക്കണം. മറ്റ് റസ്യൂമുകളില്‍ നിന്ന് വ്യത്യസ്ത മായിരിക്കും ഒരു അദ്ധ്യാപകന് വരുന്ന തെറ്റെന്ന് ഓര്‍മ്മിക്കുക. വാക്യഘടന, പ്രയോഗങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ശരി യായി തന്നെ പ്രയോഗിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കുക. അദ്ധ്യാപകനെ സമൂഹം ഒരു മാതൃകയായിട്ടാണ് ചൂണ്ടി കാണിക്കുക. അതുകൊണ്ട് തന്നെ മാതൃകാപരമായി രിക്കണം റസ്യൂം എന്നതില്‍ നിര്‍ബന്ധം കാണിക്കുക.

 

Tags: