മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍

Friday, January 18, 2013 11:30:20 AM

Text Size    

രോഗങ്ങളുടെയും രോഗികളുടെയും എണ്ണം ഏറിയേറി വരുമ്പോള്‍ വിദഗ്ദ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും ഏറി വരികയാണ്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ശ്രദ്ധിക്കുന്നുമുണ്ട്. വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിദഗ്ദരായ ഡോക്ടര്‍ മാരെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലെത്തിച്ച് ചികിത്സാസൗകര്യമൊരുക്കുന്ന ആശുപത്രികളുമുണ്ട്. വിദ്ഗദ ചികിത്സയ്ക്ക് ഡോക്ടറുണ്ടെങ്കിലും രോഗം മനസിലാക്കാന്‍ ഭാഷ തടസ്സമായാല്‍ കൃത്യമായ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുണ്ടാകും.
ചില സ്ഥലങ്ങളില്‍ പ്രാദേശികഭാഷ അറിയാത്ത ഡോക്ടര്‍മാരും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതുമൂലം പലപ്പോഴും രോഗികള്‍ക്ക് അസൗകര്യവും ഉണ്ടാകുന്നുണ്ട്. കൃത്യമായ ആശയവിനിമയം നടക്കാത്തതിനാല്‍ രോഗത്തെകുറിച്ച് ഡോക്ടറെ പറഞ്ഞു മനസിലാക്കാന്‍ രോഗിക്കോ രോഗിയോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ ഡോക്ടര്‍ ക്കോ സാധിച്ചില്ലെങ്കില്‍ രോഗിക്ക് കൃത്യമായ ചികിത്സ നഷ്ടമാകും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശയവിനിമയം കൃത്യമാക്കാന്‍ രോഗിക്കും ഡോക്ടര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ / മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ പഠിച്ച് മെഡിക്കല്‍ ടേംസും മെഡിസിനുകളുടെ പേരും രോഗിയുടെയും ഡോക്ടറുടെയും ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരുമാണ് ഇത്തരക്കാര്‍. ഹോസ്പിറ്റലുകള്‍, ഡോക്ടര്‍മാരുടെ ഓഫിസുകള്‍, ട്രാന്‍സ്‌ക്രിപ്ഷന്‍ സര്‍വീസ് ഓഫിസുകള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ ലൈബ്രറികള്‍, എന്നിവിടങ്ങിലാണ് ഇത്തരക്കാര്‍ക്ക് തൊഴിലവസരം. വീട്ടിലിരുന്ന് വരുമാനം നേടാന്‍ കഴിയുന്ന ഒരു ജോലികൂടിയാണിത്.
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിസിന്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. ബിരുദത്തില്‍ ബോട്ടണി/സുവോളജി/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളേതെങ്കിലും പഠിച്ച്
60ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള വര്‍ക്ക് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റിക്കാര്‍ ഡ്‌സ് സയന്‍സ് കോഴ്‌സില്‍ പ്രവേശനത്തിന് ശ്രമിക്കാം. ഫോണ്‍: 0471 2443152
sIÂt{Sm¬
കേരളത്തില്‍ കെല്‍ട്രോണിന്റെ സ്ഥാപനങ്ങളിലും മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സ് നടത്തുന്നുണ്ട്. 180 ദിവസമാണ് ഈ ട്രെയ്‌നിങ് കോഴ്‌സ്. പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സിലാണ് പ്രധാന പരിശീലന കേന്ദ്രം. കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും പരിശീലനകേന്ദ്രങ്ങളുണ്ട്.ഫോണ്‍: 0472 2889688, 9567777222, 9567777444. www.keltron mt.com
എം.ജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ എം.
എസ്.സി അപ്ലൈഡ് സയന്‍സ് ഇന്‍ ഡോക്യുമെന്റേഷന്‍ കോഴ്‌സ് നടത്തുന്നുണ്ട്. നാലു സെമസ്റ്ററുകളോടെ രണ്ടുവര്‍ഷമാണ് കാലാവധി. 50ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോട്ടയം ഗാന്ധിനഗറിലെ കോളേജില്‍ ഈ കോഴ്‌സിന് 25 സീറ്റുകളാണുള്ളത്. The Director, School of Medical Education, Gandhi Nagar p.o, Kottayam 0481 2598356.

 

 

Tags: