കോഴ്‌സുകള്‍

Friday, January 18, 2013 11:30:20 AM

Text Size    

നഴ്‌സിങ് ഡിഗ്രി കോഴ്‌സ്: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ന്യൂഡല്‍ഹിയിലെ രാജ് കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിംങ് 2013 ജൂലായ് 24 ആരംഭിക്കുന്ന നാല് വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംങ് ഓണേഴ്‌സ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ദേശീയതലത്തില്‍ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തുല്യതാ പരീക്ഷ ജയിച്ചവര്‍ക്കും 2013 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ Principal, Rajkumari Amrit Kaur College of Nursing, Lajpat Nagar, New Delhi-110 024 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2013 ഏപ്രില്‍ 30.
ഡാറ്റാ എന്‍ട്രി കോഴ്‌സ്: കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥന യുവജനക്ഷേമ ബോര്‍ഡ് നടപ്പലാക്കുന്ന സി-ഡിറ്റിന്റെ സൗജന്യ ഡാറ്റാ-എന്‍ട്രി കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചലേയ്ക്ക് എസ്.എസ്.എല്‍.സി പാസ്സായ യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ജനുവരി 15 ന് മുന്‍പായി ലഭിക്കേണ്ടതാണ്. വിശദ വിവ്വരങ്ങള്‍ക്ക് www.youthkerla.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അമൃത: 3 എന്‍ജി.കോളജുകളിലേക്ക് ഒറ്റ അപേക്ഷ: എന്‍ജിനീയറിങ് പഠിച്ച്, ക്യാംപസ് സിലക്ഷനുള്ള സൗകര്യത്തോടെ ബിടെക് നേടാനുള്ള അവസരം മൂന്നു കേന്ദ്രങ്ങില്‍ അമൃത വിശ്വവിദ്യാപീഠം ഒരുക്കിയിരിക്കുന്നു. ഒരൊറ്റ അപേക്ഷ വഴി മൂന്നിടത്തേക്കും ശ്രമിക്കാം. മാത്ത്‌സിന് 60%, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ഓരോന്നിനും 55%, ഈ മൂന്നു വിഷയങ്ങള്‍ക്കും ചേര്‍ത്ത് 60% എന്നീ ക്രമത്തിലെങ്കിലും മാര്‍ക്കോടെ 12 ജയിച്ചവര്‍ക്കും, ഇപ്പോള്‍ 12-ല്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 60% എങ്കിലും മാര്‍ക്കോടെ ത്രിവത്സര എന്‍ജി ഡിപ്ലോമ ജയിച്ചവര്‍ക്കും പ്രവേശനമുണ്ട്. അപേക്ഷാഫോം വിതരണം ഡിസംബര്‍ 21മുതല്‍ മാര്‍ച്ച് 23 വരെ. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 25 വരെ കോയമ്പത്തൂരില്‍ സ്വീകരിക്കും.
ബന്ധപ്പെടേണ്ട വിലാസങ്ങള്‍: The Admission Co-ordinator, Amrita School of Engineering
1. Amritapuri, Clappana PO, Kollam - 690 525; Ph: 0476 280 9400; e-mail: admissions@amritapuri.amrita.edu
2. Kasavanahalli, Carmelaramam PO, Bangalore - 560 035; Ph: 080 284 39565; admissions@blr.amrita.edu
3. Amritanagar PO, Ettimadai, Coimbatore - 641 112; Ph: 0422 268 5169: admissions@amrita.edu
ഏറ്റവും ഉയര്‍ന്ന 15% എന്‍ട്രന്‍സ് റാങ്കുകാര്‍ക്ക് 50,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ് കിട്ടും. മൂന്നിടത്തും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്.
എംഎസ്‌സിക്കാര്‍ക്ക് അണുശക്തിവകുപ്പില്‍ ഗവേഷണാവസരം: കല്‍പ്പിത സര്‍വകലാശാലയായ ഹോമി ഭാഭ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (HBNI)ആഭിമുഖ്യത്തിലാണ് ഗവേഷണം. 60% എങ്കിലും മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇവയൊന്നിലെ എംഎസ്‌സി. കൂടാതെ, ബിഎസ്‌സിക്കും ഇത്ര തന്നെ മാര്‍ക്കു വേണം. ഫിസിക്‌സുകാര്‍ ബിഎസ്‌സിക്കു മാത്ത്‌സും പഠിച്ചിരിക്കണം. കെമിസ്ട്രിക്കാര്‍ ബിഎസ്‌സിവരെ ഫിസിക്‌സും പ്ലസ്ടൂ വരെ മാത്ത്‌സും പഠിച്ചിരിക്കണം. ലൈഫ് സയന്‍സസ് ഗവേഷണത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ആഗ്രിക്കള്‍ച്ചര്‍, ബയോകെമിസ്ട്രി, മൈക്രോബയോളജി, മോളിക്യുളര്‍ ബയോളജി, ജനറ്റിക്‌സ്, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, എന്റമോളജി, ഫുഡ് ടെക്‌നോളജി, ആനിമല്‍ സയന്‍സ്, ലൈഫ് സയന്‍സസ്, ബയോസയന്‍സസ്, പ്ലാന്റ് സയന്‍സ്/ബ്രീഡിങ്/പതോളജി ഇവയൊന്നിലെ യോഗ്യത മതി. പക്ഷേ ഇവര്‍ ബിഎസ്‌സി തലം വരെ ഫിസിക്‌സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ആഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി ഇവയിലൊന്നു പഠിച്ചിരിക്കണം. ഗേറ്റ് സ്‌കോറിന്റെ ബലത്തിലാണെങ്കില്‍ 2013 ഗേറ്റില്‍ ലൈഫ് സയന്‍സോ ബയോടെക്‌നോളജിയോ ആയിരിക്കണം എഴുതിയത്. ടെസ്റ്റിന്റെ വിവരങ്ങള്‍ http://oces.hbni.ac.in എന്ന വെബ്‌സൈറ്റില്‍.

 

Tags: ആന്ധ്രാപ്രദേശ്