സര്‍ട്ടിഫിക്കറ്റിലെ പിഴവ് അദാലത്തില്‍ 3500 പരാതികള്‍

Saturday, January 5, 2013 2:44:24 PM

Text Size    

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , മറ്റു യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ജില്ലാതല സ്‌പെഷ്യല്‍ പരീക്ഷാ‘വന്‍ അദാലത്തില്‍ 3500 -ഓളം പരാതികള്‍ ലഭിച്ചു. തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ അധ്യക്ഷത വഹിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിന് കാത്തിരിപ്പ് നേരിടേണ്ടി വരുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതിന് അറുതിവരുത്തുകയുമാണ് അദാലത്തിലൂടെ ലക്ഷ്യമിടു ന്നതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എ.എല്‍.എ പറഞ്ഞു. അപേക്ഷകളില്‍ ഉന്നയിച്ചിട്ടുള്ള പിഴവുകള്‍ ഒരുമാസത്തിനകം തിരുത്തി അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അവരുടെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കു ന്നതാണ്. 
ജനന തീയതിയിലെ പിഴവ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാ ക്കളുടെയും പേര്, മാര്‍ക്ക്, ജനന സ്ഥലം, ജാതി, മതം, ആണ്‍/പെണ്‍, മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ്/ട്രിപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ മേയര്‍ ഐ. പി.പോള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ .എ. എ. വത്‌സല, കോര്‍ പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാഹു ഹാജി, കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ പ്രൊഫ. അന്നം ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

 

Tags: സര്‍ട്ടിഫിക്കറ്റിലെ പിഴവ്