കരുണാകരന്റെ പ്രതിമ അനാശ്ചാദന ചടങ്ങില്‍ മക്കള്‍ പങ്കെടുത്തില്ല

Wednesday, January 9, 2013 2:35:32 PM

Text Size    

 അന്ത രിച്ച മുന്‍ മുഖ്യ മന്ത്രി കെ. കരു ണാകരന്റെ പ്ര തിമ അനാശ് ചാദനച്ചടങ്ങി ല്‍ നിന്ന് മക്ക ളായ പത്മജാ വേണു ഗോപാ ലും കെ.മുരളീധരനും വിട്ടുനിന്നു. മുരളീധരന്റേയും പത്മജയുടേയും പേര് ചടങ്ങിന്റെ നോട്ടീസിലുണ്ടെ ങ്കിലും ഇരുവരേയും വേണ്ടവിധം ക്ഷണിച്ചില്ലെന്ന് പരാതിയുണ്ടായി രുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോ രിനെ തുടര്‍ന്ന് മുടങ്ങിയ പ്രതിമ അനാശ്ചാദനമാണ് ബുധനാഴ്ച നടന്നത്. തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ സ്ഥാപിച്ച പ്രതിമ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അനാശ്ചാ ദനം ചെയ്തു. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ടൗണ്‍ ഹാളിന് കെ. കരുണാകരന്റ പേര് നാമകരണം ചെയ്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

 

 

Tags: കരുണാകരന്‍