ദേശീയ ജലനയം അംഗീകരിച്ചു

Saturday, December 21, 2013 3:30:00 PM

Text Size    

 പുതിയ ദേശീയ ജല നയത്തിന് ദേശീയ ജലവിഭവ സമിതി വെള്ളിയാഴ്ച അംഗീകാരം നല്കി. രാജ്യത്തെ ജലവിതരണ ത്തിന് ഏകീകൃത സംവിധാനമു ണ്ടാക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരി ക്കുന്നതിനും മറ്റുമായി കൊണ്ടു വന്ന ജലനയത്തില്‍ ഉള്‍പ്പെടുത്തി യിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍, ജലവും ജലത്തിന്റെ ഉപയോഗവും സാമ്പത്തിക, വാണിജ്യ മാനദണ്ഡ ങ്ങളുടെ അടിസ്ഥാനത്തില്‍ കണ ക്കാക്കുന്ന പുതിയ നയത്തെ കേര ളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. ജല വിതരണം സ്വകാര്യവത്ക്കരിക്കാന്‍ പുതിയ നയം കാരണമാകുമെന്നാണ് സം സ്ഥാനങ്ങളുടെ വാദം. അന്തര്‍ സം സ്ഥാനതലത്തില്‍ നദികളെ ബന്ധി പ്പിച്ച് ജലസംഭരണികള്‍ നിര്‍മ്മിച്ച് ജലം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് ജലം അധിക മുള്ളവര്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നയ ത്തിലുണ്ട്. ഇതും സംസ്ഥാന ങ്ങളുടെ എതിര്‍പ്പിനിടയാക്കിയി ട്ടുണ്ട്.

ഇക്കാര്യ ത്തില്‍ എല്ലാവരുമായി കൂടി ആലോ ചിച്ച ശേഷമേ നിയമം കൊണ്ടു വരുവെന്ന് കേന്ദ്ര ജലവി തരണ മന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

 

Tags: ജലം