ബൈ സിംപിള്‍ ബൈസൈക്കിള്‍

Saturday, December 29, 2012 12:00:00 PM

Text Size    

നിലവിലുളള വാഹനങ്ങളില്‍ വച്ച് ഏറ്റവും സിംപിളാണ് സൈക്കിള്‍. ആ സൈക്കിളിനെ പിന്നെയും സിംപിളാക്കി അവതരിപ്പിച്ചിരിക്കുകയാണ് ബൈസിംപിളിലൂടെ. സൈക്കിളിനെ സംബന്ധിച്ച് എന്തെങ്കിലും സങ്കീര്‍ണമായി ഉണ്ടെങ്കില്‍ അത് ചെയിന്‍ സംവിധാനം മാത്രമാണ്. ബൈസിംപിളില്‍ ഇല്ലാത്തതും അതാണ്. ചെയിന്‍ ഒഴിവാക്കുകയുിം നടുവിലുള്ള പെഡല്‍ പിന്‍ചക്രത്തില്‍ ഘടിപ്പിക്കുകയും ചെയ്തു എന്നതാണ് സാധാരണ സൈക്കിളും ബൈസിംപിളും തമ്മിലുള്ള വ്യത്യാസം. സൈക്കിളിന്റെ ഭാവി രൂപം ചിലപ്പോള്‍ ഇതായിരിക്കാം. യുഎസില്‍ നിന്നുള്ള ഡിസൈനര്‍ ജോഷ് ബെകെ്ടല്‍ ആണ് സൈക്കിളിനെ റീഡിസൈന്‍ ചെയ്തു സിംപിളാക്കിയത്. സൈക്കിളില്‍ നിന്നും ചെയിനും അതോടനുബന്ധിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തതോടെ സൈക്കിള്‍ ഏതൊരാള്‍ക്കും കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ലളിതമായ വാഹനമായി മാറുന്നു എന്നാണ് ഡിസൈനര്‍ പറയുന്നത്. നടുവിലത്തെ പെഡല്‍ സീറ്റിനു തൊട്ടുതാഴെ വരുന്ന പിന്‍ചക്രത്തില്‍ ഘടിപ്പിച്ചതോടെ ചവിട്ടുമ്പോള്‍ ചിലവഴിക്കുന്ന ഊര്‍ജം പൂര്‍ണമായും സൈക്കിളിനെ മുന്നോട്ടു നയിക്കാന്‍ ചെലവഴിക്കപ്പെടുമെന്നും പറയുന്നു. എന്തായാലും ബൈസിംപിള്‍ ഡിസൈന്‍ പൊതുവേ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ ഈ ഡിസൈന്‍ എപ്പോള്‍ വിപണിയിലെത്തുമെന്നതേ ഇനി അറിയാനുള്ളൂ.

 

Tags: