ഹ്യൂണ്ടായ് സാന്റ ഫെ

Saturday, December 29, 2012 12:00:00 PM

Text Size    

ഹ്യൂണ്ടായ് സാന്റ ഫെ 2013 മധ്യത്തോടെ ഇന്ത്യയിലെത്തും. രണ്ട് വേരിയന്റുകളില്‍ വാഹനം വരും. 5 സീറ്റര്‍ മോഡലും 7 സീറ്റര്‍ മോഡലും. വലിപ്പം കൂട്ടിയതു വഴി 7 സീറ്റര്‍ മോഡലിലെ മൂന്നാം നിരയില്‍ കൂടുതല്‍ സ്‌പെസ് പ്രദാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് എന്‍ജിന്‍ മോഡലുകളിലാണ് പുതിയ സാന്റ ഫെ വരുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇന്ധനക്ഷമ ഉറപ്പു വരുത്തുന്നു. 200 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിനുള്ളത്. 430 എന്‍ എം എന്ന കരുത്തുറ്റ ടോര്‍ക്ക് വാഹനത്തിനുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഈ എന്‍ജിന്‍ വേരിയന്റ് ലഭ്യമാകും. 2 ലിറ്റര്‍ എന്‍ജിന്‍ വേരിയന്റ് 150 കുതിരകളുടെ ശേഷിയുള്ളതാണ്. 382 എന്‍എം ആണ് ടോര്‍ക്ക് നില. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനിനുള്ളത്. 23 മുതല്‍ 26 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

 

Tags: