'ബ്രയോ അമേയ്‌സ്'

Saturday, December 29, 2012 12:00:00 PM

Text Size    

ഇന്ത്യയെ വിസ്മയിപ്പിക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട അണിയിച്ചൊരുക്കുന്ന കോംപാക്ട് സെഡാനായ 'ബ്രയോ അമേയ്‌സ്' അടുത്ത വര്‍ഷം പകുതിയോടെ നിരത്തിലെത്തും. 2013-14 സാമ്പത്തിക വര്‍ഷം അവതരിപ്പിക്കുന്ന അമെയ്‌സ് ഹോണ്ട ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന ആദ്യ ഡീസല്‍ കാര്‍ ആണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം വിദേശ വിപണികളില്‍ മികവു തെളിയിച്ച 1.6 ലിറ്റര്‍ ഐ ഡി ടെക് ഡീസല്‍ എന്‍ജിനില്‍ നിന്നു വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍, നാലു സിലിണ്ടര്‍ ഐ ഡി ടെക് ടര്‍ബോ ഡീസല്‍ എന്‍ജിനാവും അമെയ്‌സിന്റെ ഹൃദയം. ഭാവിയില്‍ ഈ എന്‍ജിനില്‍ നിന്നു വ്യത്യസ്ത കരുത്ത് സൃഷ്ടിക്കുന്ന വകഭേദങ്ങള്‍ വികസിപ്പിക്കാനാണു ഹോണ്ടയുടെ പദ്ധതി.

 

Tags: