ലോകത്തെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാത ചൈനയില്‍

Saturday, December 29, 2012 12:00:00 PM

Text Size    

ലോകത്തെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത ചൈനയില്‍ പ്രവര്‍ത്തനക്ഷമമായി. ഇതുവഴിയുള്ള ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്രയാരംഭിച്ചു. ബെയ്ജിങ്ങിനെയും വ്യവസായ നഗരമായ ഗ്വാങ്ഷൂവിനെയും ബന്ധിപ്പിക്കുന്ന 2,298 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് വണ്ടികള്‍ സഞ്ചരിക്കുക. മുമ്പ് 22 മണിക്കൂര്‍കൊണ്ട് യാത്രചെയ്തിരുന്ന ഈ ദൂരം താണ്ടാന്‍ ഇനി 10 മണിക്കൂര്‍ മതി. ആകെ 35 സ്റ്റോപ്പുകളാണുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് നേതാവ് മാവോ സേ തുങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് സര്‍വീസ് 26ന് തുടങ്ങാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും നീളം കൂടിയ പാത നിര്‍മാണത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

Tags: