ഇന്ത്യ - പാക് ഹോക്കി ബന്ധവും പുനരാരംഭിക്കുന്നു

Saturday, January 5, 2013 5:18:12 PM

Text Size    

ന്യൂഡല്‍ഹിഃ ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ പാക്കിസ്ഥാനുമായുള്ള ഹോക്കി ബന്ധം പുനരാരംഭിക്കാനും നീക്കം. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പര റദ്ദാക്കിയത്. പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സംഘം അടുത്തമാസം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഈ മാസം നടക്കുന്ന ഹോക്കി ലീഗില്‍ ഫ്രാഞ്ചൈസികള്‍ ഒമ്പതു പാക് താരങ്ങളെ വിലയ്‌ക്കെടുത്തതും, അടുത്തിടെ ചാംപ്യന്‍സ് ഹോക്കിയിലും, ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയിലും ഇന്ത്യ - പാക് മത്സരങ്ങളുയര്‍ത്തിയ ആവേശവുമാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. എല്ലാ വര്‍ഷവും ഇരു രാജ്യങ്ങളിലുമായി ഓരോ പരമ്പരകള്‍ കളിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നാല്‍, 2006നു ശേഷമുള്ള ആദ്യ ഉഭയകക്ഷി പരമ്പര മാര്‍ച്ചില്‍ നടക്കും.

 

Tags: ഇന്ത്യ ,പാക്കിസ്ഥാന്‍