ഐപിഎല്‍ ലേലം രൂപയില്‍

Saturday, January 5, 2013 5:12:13 PM

Text Size    

മുംബൈഃ 2014 ലെ ഐപിഎല്‍ ലേലം ഡോളറിനു പകരം രൂപയിലേക്കു മാറ്റുന്ന കാര്യം ബിസിസിഐയുടെ പരിഗണനയില്‍. രൂപയുടെ വിനിമയ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, താരങ്ങളുടെ പ്രതിഫലത്തുകയില്‍ സൃഷ്ടിക്കുന്ന വ്യതിയാനം ഒഴിവാക്കാനാണു നീക്കം. ഐപിഎല്ലിലെ എല്ലാ താരങ്ങളുടെയും കരാര്‍ കാലാവധി 2014ല്‍ അവസാനിക്കും. അതുകൊണ്ടാണ് 2014 മുതല്‍ ലേലം രൂപയിലാക്കാന്‍ ആലോചന നടക്കുന്നത്. 2014ല്‍ എല്ലാ താരങ്ങളെയും ലേലത്തില്‍ വയ്ക്കാനാണു തീരുമാനം. ഡോളറിന് 40 രൂപ എന്ന നിലയില്‍ അടിസ്ഥാനമൂല്യം നിശ്ചയിച്ചാണ് 2008ല്‍ ലേലം നടത്തിയത്. ഇതോടെ, രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസം ഇന്ത്യന്‍ താരങ്ങള്‍ക്കു നഷ്ടക്കച്ചവടമാകുമ്പോള്‍ വിദേശ താരങ്ങള്‍ക്കാണു നേട്ടം.

 

Tags: ക്രിക്കറ്റ്