ഹസി വിരമിക്കുന്നു

Saturday, January 5, 2013 5:10:12 PM

Text Size    

 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ മൈക്ക് ഹസി വിരമിക്കുന്നു. പെര്‍ത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാം ടെസ്റ്റോടെ കളി മതിയാക്കുമെന്ന് ഹസി പ്രഖ്യാപിച്ചു. മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്നു പേരെടുത്ത ഹസി, ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന വിളിപ്പേരിലറിയപ്പെടുന്ന ഹസി 79 ടെസ്റ്റുകളില്‍ 19 സെഞ്ചുറിയും 29 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 6,193 റണ്‍സ് സ്വന്തമാക്കി. ശരാശരി 51.52. ഏഴു വിക്കറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം. 195 ഏകദിനങ്ങളിലും ഈ ഇടംകൈയന്‍ കംഗാരുപ്പടയുടെ ഭാഗമായി. 49.15 ശരാശരിയില്‍ 5,442 റണ്‍സ്. മൂന്ന് സെഞ്ചുറിയും, 39 അര്‍ധ സെഞ്ചുറികളും ആ ഇന്നിങ്‌സിനു പകിട്ടേകി. 39 ട്വന്റി20യില്‍ പാഡണിഞ്ഞ ഹസി നാല് അര്‍ധ സെഞ്ചുറികളോടെ 721 റണ്‍സും നേടി.

 

Tags: ക്രിക്കറ്റ്,ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ്‌