ഓസ്‌ട്രേലിയയ്ക്ക് പരമ്പര

Saturday, January 5, 2013 5:05:12 PM

Text Size    

മെല്‍ബണ്‍: രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല ജയത്തോടെ, ശ്രീലങ്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ 2-0ത്തിനു സ്വന്തമാക്കി. പേസര്‍ മിച്ചല്‍ ജോണ്‍സണിന്റെ ഓള്‍റൗണ്ട് മികവാണ് (92 നോട്ടൗട്ട്, ആറു വിക്കറ്റ്) ഇന്നിങ്‌സിനും 201 റണ്‍സിനും ലങ്കയെ തകര്‍ക്കാന്‍ കംഗാരുപ്പടയെ സഹായിച്ചത്. സ്‌കോര്‍: ശ്രീലങ്ക -156, 130. ഓസ്‌ട്രേലിയ - 460. ആദ്യ ടെസ്റ്റും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. അതിനിടെ, മത്സരത്തില്‍ പരുക്കേറ്റ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയ്ക്ക് ആറാഴ്ച കളിക്കാനാകില്ലെന്നതും ലങ്കയ്ക്ക് തിരിച്ചടി.

 

Tags: