പ്രതിഭ ഈ പ്രതിഭ

Saturday, December 29, 2012 3:45:15 PM

Text Size    

ഇന്ത്യയില്‍ സ്ത്രീത്വം ഏറ്റഴും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആഴ്ചയില്‍ തന്നെയാണ് രാജ്യത്തെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്‌കാരം ഒരു സ്ത്രീക്ക് ലഭിക്കുന്നത്. 2011 ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ഡോ. പ്രതിഭാ റായ് പെണ്ണെഴുത്തിന്റെ മേല്‍വിലാസത്തില്‍ ഒതുങ്ങുന്ന പ്രതിഭ ആയിരുന്നില്ല. പ്രതിഭയുടെ ദ്രൗപതി' എന്ന നോവല്‍ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളെ വരച്ചു കാട്ടി. 1943 ജനുവരി 21 ന് ഒറീസയിലെ ജഗത് സിങ്ങ്പ്പൂര്‍ ജില്ലയിലെ ബലികഡയിലെ അലബോല്‍ ഗ്രാമത്തില്‍ പരശുറാം ദാസിന്റേയും മനോരമ ദേവിയുടേയും മകളായി ജനനം. അക്ഷയ് ചന്ദ്രറായിയുമായുള്ള വിവാഹം വിദ്യാഭ്യാസത്തെയും എഴുത്തിനെയും തടസ്സപ്പെടുത്തിയില്ല. 1974 ല്‍ ആണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ബര്‍ഷ ബസന്തബൈഷഖ ആയിരുന്നുന്നത്. ആരണ്യ, നിഷിദ്ധ പ്രിഥ്വി, പരിച്യ, പുണ്യതോയ തുടങ്ങി നിരവധി പ്രമുഖ നോവലുകള്‍ പിന്നീട് എഴുതി. 2007 ല്‍ രാജ്യം പ്രതിഭയെ പത്മശ്രീ നല്‍കി ആദരിച്ചു. സ്‌നേഹിക്കുക, ജീവിക്കാന്‍ അനുവദിക്കുക' ഇതായിരുന്നു പ്രതിഭയുടെ കാവ്യനീതി. സ്‌നേഹം എന്നും പ്രതിഭയുടെ മാര്‍ഗ്ഗത്തില്‍ നിഴലിച്ചു നിന്നിരുന്നു. ആ ഹൃദയം എനിക്കു തരുമെങ്കില്‍ ദൈവത്തെ തന്നെ പുകരം നല്‍കാം എന്ന് കാര്യത്മകമായി അവര്‍ എഴുതി . കിഴക്കിന്റെ ഗോത്ര സംസ്‌കൃതിയിലേക്ക് ഇത്തവണ ജ്ഞാനപീഠം എത്തുമ്പോള്‍ അത് പ്രതിഭയുടെ കാവ്യതപസ്യയുടെ വരപ്രസാദമായി തന്നെ ജ്വലിക്കും.

 

 

Tags: