പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിനായ്

Saturday, December 29, 2012 12:00:00 AM

Text Size    

ഫസ്റ്റ് ഷോ - ആര്‍ കെ മേനോന്‍

 

സമകാലിക പ്രസക്തിയുള്ള പ്രമേയം എന്നതും വളരെ അനുയോജ്യമായ സമയത്താണ് റിലീസ് എന്നുള്ളതും ഈ ചിത്രത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഉതകുന്നതാണ്. അതുപോലെ തന്നെ ചടുലമായ ആവിഷ്‌കരണ രീതിയും മറ്റുള്ള ഉപകഥകളിലേക്കൊന്നു തിരിയാതെ നേരിട്ടുള്ള കഥ പറച്ചിലും ചിത്രം കാണുന്ന ഓരോരുത്തരേയും മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതാണ്. മുന്‍കാല ചിത്രങ്ങളെപ്പോലെ ഈ ചിത്രത്തിനുവേണ്ടിയും തിരഞ്ഞെടുത്ത വിഷയം പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് അവശ്യം വേണ്ടതു തന്നെയാണ്. കഥയുടേയും തിരക്കഥയുടേയും പേരില്‍ ചില വാദ പ്രതിവാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട് എന്നിരുന്നാലും ഈ ചിത്രമൊരുക്കിയ മേജര്‍ രവിക്ക് അഭിമാനിക്കാം.
മുബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റും സര്‍വ്വോപരി സ്‌പോട്ടില്‍ തീരുമാനമെടുക്കുവാന്‍ കെല്‍പ്പുള്ളവനുമായ ഓഫീസര്‍ മാധവന്‍ (മോഹന്‍ലാല്‍ ) മാഡ് മാഡി  എന്നപേരില്‍ അറിയപ്പെടുന്നവന്‍. പോലീസില്‍ ജോലിയുള്ള ഏതൊരുവനും ആഗ്രഹിക്കുന്ന റോള്‍ മോഡല്‍. 100

100 ശതമാനവും ജോലിയില്‍ ഡെഡിക്കേറ്റഡ് ആയ വ്യക്തിത്വം. തീവ്രവാദികള്‍ അതുപോലെത്തന്നെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഏതൊരു വിപത്തിലേയും നരാധമന്‍മാരെ ഉന്മൂലനം ചെയ്യുക എന്നുള്ളത് മാഡ്മാഡിയുടെ കര്‍മ്മപഥം. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ദൗത്യം മുംബൈയില്‍ നിന്നും 13 വയസുള്ള ഒരു കുട്ടിയെ കാണാതാവുകയും ആ കുട്ടിയെ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ അത് അന്വേഷിക്കുന്നതിനുവേണ്ടി കേരളത്തില്‍ എത്തുന്ന. ഈ സമയം ഇതേ പ്രയത്തിലുള്ള മറ്റൊരു കുട്ടിയേയും കാണാതാകുന്നു. (ഖയസ്ഘന്ന) മുരളി ശര്‍മ്മ എന്ന ക്രിമിനലാണിതിന്റെ പിന്നിലെന്നും പലനാളുകളിലായി കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെയെല്ലാം തിരോധാനത്തിനു പിന്നില്‍ ഇയ്യാളടക്കമുള്ള വലിയൊരു റാക്കറ്റാണെന്ന് തിരിച്ചറിയുന്നു. അവരെ നാമാവശേഷമാക്കുവാനുള്ള യാത്രയാണ് ചിത്രം.

മോഹന്‍ലാലിന്റെ വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രം. അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടികാണുവാന്‍ നമുക്കീ ചിത്രത്തിലൂടെ സാധിക്കും. മറ്റുള്ള എല്ലാ താരങ്ങളും നിഷ്പ്രഭമാകുന്നൊരവസ്ഥ ഈ ചിത്രത്തിലും ആവര്‍ത്തിക്കുവാന്‍ മോഹന്‍ലാലിനു സാധിച്ചിട്ടുണ്ട്.

 

 

 

Tags: