നുറുങ്ങുകള്‍

Friday, December 28, 2012 12:00:00 AM

Text Size    

 വെള്ളമെത്ര? ഭൂമിയില്‍ ഒരു ദിവസം എത്രമാത്രം ശുദ്ധജലം ഉപയോഗിക്കുന്നുണ്ട്? ഒരുലക്ഷത്തിഅമ്പത്തിഅയ്യായിരം കോടി (1,55,000,00,00,000) ലിറ്റര്‍ വെള്ളം വേണം നമുക്ക് ഒരു ദിവസം മാത്രം. അതായത് ഇടുക്കി ഡാമിലെ മുഴുവന്‍ വെള്ളവും വേണം ഒരു ദിവസം. അത്തരം 365 ഡാമുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള വെള്ളം ലഭിക്കൂ.

 മഴക്കാടുകള്‍: ഭൂമിയുടെ ഉപരിതലത്തില്‍ വെറും രണ്ട് ശതമാനം മാത്രമാണ് മഴക്കാടുകള്‍ ഉള്ളത്. ഈ മഴക്കാടുകളിലാണ് അമ്പത് ശതമാനം സസ്യങ്ങളും മൃഗങ്ങളും താമസിക്കുന്നത്.

elephant കൊമ്പുള്ള പിടിയാന: നമ്മുടെ ആനകളില്‍ പിടിയാനകള്‍ക്ക് സാധാരണ കൊമ്പുണ്ടാകാറില്ല. എന്നാല്‍ ആഫ്രിക്കന്‍ ആനകളില്‍ പിടിയാനകള്‍ക്കും കൊമ്പുണ്ടാകും.

 ക്രിസ്മസ്: Christmas എന്നും Xmas എന്നും ക്രിസ്മസ് എഴുതാറുണ്ട്. Xmas ലെ 'X' എന്നത് ക്രിസ്തുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള ചുരുക്കപേരാണ്.

 ഒളിമ്പിക്‌സ്: ഇയ്യിടെ അവസാനിച്ച ലണ്ടന്‍ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ സൗദി അറേബ്യയിലെ സ്ത്രീകളെ അനുവദിക്കണമെന്ന ഒളിമ്പിക് അസോസിയേഷന്റെ നിബന്ധന ഫലം കണ്ടു. ഇത് ആധുനിക ഒളിമ്പിക്‌സ്. ഗ്രീസില്‍ നടന്നുവന്നിരുന്ന പുരാതന ഒളിമ്പിക്‌സില്‍ മത്‌സരിക്കാന്‍ സ്ത്രീകള്‍ക്ക് പാടില്ലായിരുന്നു എന്ന് മാത്രമല്ല ഏതെങ്കിലും സ്ത്രീകള്‍ ആ മല്‍സരങ്ങള്‍ കാണുകയാണെങ്കില്‍ അവരെ വധശിക്ഷക്ക് വിധിച്ചിരുന്നുവത്രെ.

 കാര്‍ട്ടൂണ്‍: ആചെപ്പ് റിപ്പോര്‍ട്ടിലെ 'വേണുവാശാന്‍' സ്ട്രിപ്പ് കാര്‍ട്ടൂണ്‍ എന്ന വിഭാഗത്തിലാണ് പെടുന്നത്. ഈ സ്ട്രിപ്പ് കാര്‍ട്ടൂണുകള്‍ക്കും ഒരു തുടക്കമുണ്ട്. 1896 ല്‍ ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തില്‍ 'The Yellow Kid' ആണ് ആദ്യത്തെ സ്ട്രിപ്പ് കാര്‍ട്ടൂണ്‍. അതിന്റെ രചയിതാവായിരുന്നു റിച്ചാര്‍ഡ് ഫെല്‍ട്ടണ്‍ ഔട്ട്‌കോള്‍ട്ട്.

bee തേനീച്ച: തേനീച്ചകള്‍ക്ക് അഞ്ച് കണ്ണുകളുണ്ട്. മുന്നില്‍ കാണുന്ന രണ്ടെണ്ണത്തിന് പുറമേ തലയുടെ മുകളിലായി മൂന്നു ചെറിയ കണ്ണുകളും അവയ്ക്കുണ്ട്.

 ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നാടായ അര്‍ജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്‌സ്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ ലോകത്തിലേറ്റവും കൂടുതല്‍ ഭാവി പ്രവചിക്കുന്നവര്‍ അവിടെയാണ്, മഷിനോട്ടക്കാരും തത്തയെ ഉപയോഗിച്ച് ചീട്ടെടുക്കുന്നവരും മരിച്ചവരോട് സംസാരിക്കുന്നവരും ഉള്‍പ്പെടെ.

 കടുവയും വരയും: കടുവയുടെ വരകള്‍ അവയുടെ രോമങ്ങളില്‍ മാത്രമല്ല. കടുവയുടെ തൊലിയും അതേ നിറത്തില്‍ വരകള്‍ ഉള്ളതാണ്.

പതാകയില്‍ പക്ഷികള്‍: ദേശീയപതാകയില്‍ പക്ഷികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള രാജ്യങ്ങളാണ് ഈജിപ്ത്, ഫിജി, മെക്‌സിക്കോ, സാംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കിരിബാത്തി എന്നിവ.

 sleepingഉറങ്ങുന്നത്: മലര്‍ന്നുകിടന്ന് ഉറങ്ങാന്‍ കഴിയുന്ന ഒരേയൊരു മൃഗം മനുഷ്യന്‍ മാത്രമാണ്.

 മനുഷ്യരും എലികളും: ലോകത്തിലെ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ നശിപ്പിക്കുന്നത് എലികളാണ്. രണ്ടാം സ്ഥാനം മനുഷ്യര്‍ക്കും.

 2012 ലെ വാക്കുകള്‍: മെരിയം വെബ്സ്റ്റര്‍ ഇംഗ്ലീഷ് നിഘണ്ടു ഇന്റര്‍നെറ്റില്‍ ഉപയോഗിച്ചിരുന്നവര്‍ 2012 ല്‍ ഏറ്റവും കൂടുതല്‍ തവണ നോക്കിയ വാക്കുകള്‍ ആയിരുന്നു CAPITALISM വും SOCIALISM hവും. മറ്റുള്ളവ BIGOT, DEMOCRACY, GLOBALISATION, MARRIAGE, MEME, PROFESSIONALISM, SCHADENFRUEDE, TOUCHE എന്നിവയായിരുന്നു.

തിന്നാവുന്ന പാത്രങ്ങള്‍: ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലേയ്റ്റുകള്‍ക്കും കപ്പുകള്‍ക്കും ഗ്ലാസ്സുകള്‍ക്കും കണക്കില്ല. ഒരു വര്‍ഷം 6,000 കോടി കപ്പുകളും 3,500 കോടി പ്ലേയ്റ്റുകളും അമേരിക്കയില്‍ മാത്രം വലിച്ചെറിയുന്നുണ്ട്. അതിനുപകരമായി തായ്‌വാനിലെ ഒരു കമ്പനി ഗോതമ്പുപൊടി ഉപയോഗിച്ച് പ്ലേയ്റ്റുകളും മറ്റും ഉണ്ടാക്കുന്നു. ഭക്ഷണശേഷം അവയും കഴിക്കാവുന്ന തരത്തില്‍ നല്ല സ്വാദിലാണ് അവയുടെ നിര്‍മ്മാണം.

മനുഷ്യത്വത്തിന് രക്തസാക്ഷി: കറുത്തതൊലിയുള്ള മനുഷ്യരോട് മൃഗങ്ങളേക്കാള്‍ മോശമായി പെരുമാറിയിരുന്ന അടിമത്തവ്യവസ്ഥ നിര്‍ത്തലാക്കിയത്തിനു ജീവന്‍ കൊടുത്ത അമേരിക്കന്‍ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍. ലിങ്കണ്‍ കൊല ചെയ്യപ്പെട്ട് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ വളര്‍ത്തു നായ 'ഫിഡോ' യും വെടിയേറ്റ് മരിച്ചു.

 

 

Tags: