2013ല്‍ യുകെയില്‍ സന്ദര്‍ശിക്കേണ്ടത് മാര്‍ഗേറ്റ് മാത്രം

Friday, December 28, 2012 12:00:00 AM

Text Size    

2013ല്‍ സന്ദര്‍ശിക്കേണ്ട നഗരങ്ങളുടെ പട്ടികയില്‍ ഈസ്റ്റ് കെന്റ് നഗരമായ മാര്‍ഗേറ്റ് ഇടം നേടി. റഫ് ഗൈഡ് ബുക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ മാര്‍ഗേറ്റ് ഏഴാം സ്ഥാനം നേടി. ഇംഗ്ലണ്ടിലെ തീരദേശ നഗരമാണ് മാര്‍ഗേറ്റ്. സമുദ്രവും അതുമായി ബന്ധപ്പെട്ട കാഴ്ചകളുമാണ് സഞ്ചാരികളെ മാര്‍ഗേറ്റിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ പഴമയുടെ സൗന്ദര്യവും ഈ നഗരത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. യു. കെയില്‍ നിന്ന് മാര്‍ഗേറ്റ് മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. നോര്‍ത്ത് സൈപ്രസ് ഒന്നാം സ്ഥാനവും, സ്വീഡനിലെ സ്റ്റോക്ക്‌ഹോം രണ്ടാം സ്ഥാനവും നേടി. വാര്‍ഷിക ജാസ് ഫെസ്റ്റിവല്‍, തീയറ്റര്‍, മാര്‍ഗേറ്റ് മ്യൂസിയം എന്നിവയാണ് നഗരത്തിന്റെ മറ്റു പ്രത്യേകതകള്‍. ലണ്ടനില്‍ നിന്നുള്ളവര്‍ പതിവായി എത്തുന്ന ബീച്ച് ആണ് മാര്‍ഗേറ്റിലേത്.

 

Tags: