700 പര്‍വതങ്ങള്‍ നിരത്തി ഒരൊറ്റ നഗരം

Friday, December 28, 2012 12:00:00 AM

Text Size    

700 പര്‍വതങ്ങള്‍ ഇടിച്ചു നിരത്തി പുതിയ സൂപ്പര്‍ സിറ്റി നിര്‍മിക്കാനുള്ള നീക്കത്തിലാണ് കമ്യൂണിസ്റ്റ് ചൈന. രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയാണിത്. ലാന്‍ഷൗ നഗത്തില്‍ðനിന്നും അമ്പതു മൈല്‍ð മാറി വമ്പന്‍ മെട്രോപൊളിറ്റന്‍ നഗരം സൃഷ്ടി ക്കുകയാണ് ഉദ്ദേശ്യം. ഗാന്‍സു പ്രവിശ്യയില്‍ðആള്‍ത്താമസമില്ലാതെ കിടക്കുന്നóപര്‍വതങ്ങളാണ് ഇടിച്ചു നിരത്തുക. ഇതിനു മാത്രം 2.2 ബില്യണ്‍ പൗണ്ട് ചെലവാകും. ഇതോടൊപ്പെം എഴുന്നൂറു മൈല്‍ð നീളത്തില്‍ð പുതിയ നദി സൃഷ്ടിക്കാനും പദ്ധതി കളുണ്ട്. കോണ്‍ക്രീറ്റും മറ്റുമുപയോഗിച്ചു തെക്കന്‍ ഭാഗങ്ങളില്‍ðനിന്നും വടക്കന്‍ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനാണ് ഈ നീക്കം. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമാണ് ലാന്‍ഷൗ. 3.6 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നó നഗരം മഞ്ഞ നദിക്കരയിലാണ്. ടെക്‌സ്റ്റൈല്‍സ്, മാനുഫാക്ചറിംഗ് വ്യാസായങ്ങളാണ് ഇവിടെ കുടുതലും. ചൈനയില്‍ð ഏറ്റവും കൂടുതല്‍ വെള്ളക്ഷാമം നേരിടുന്നó സ്ഥലം കൂടിയാണ് ഇവിടം. ഈ സാഹചര്യത്തില്‍ð പദ്ധതി അനുചിതമെന്നാണ് വിലയിരുത്തുന്നത്.

 

 

Tags: