കൃഷിയുടെ നാട്ടറിവ്

Friday, December 28, 2012 12:00:00 AM

Text Size    

 മണ്ണിലേക്ക് ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കാന്‍ നിലം ഉഴുതുമറിക്കുമ്പോള്‍ ഉമിയും കശുമാവിന്റെ ഇലയും ചേര്‍ക്കാവുന്നതാണ്. കശുമാവിന്റെ ഇല കീടബാധ തടയും. അതുപോലെ കാഞ്ഞിരം, പാണല്‍, വേങ്ങ, വേപ്പ് ഇവയുടെ ഇലകളും ഇങ്ങനെ ചേര്‍ക്കാവുന്നതാണ്. 
കീടനിയന്ത്രണത്തിന് ചണ്ണകൂവ ചതപ്പ് ചേര്‍ത്ത് വെള്ളം തളിക്കാവുന്നതാണ്.

♦ തെങ്ങ്, കവുങ്ങ് എന്നിവയിലെ മഞ്ഞളിപ്പ് രോഗം പ്രതിരോധിക്കാന്‍ കരിങ്കല്‍പൊടി വിതറുന്നത് നല്ലതാണ്. കരിങ്കല്‍ പൊടി 5 കിലോവീതം തെങ്ങിന്‍ ചുവട്ടിലും , 3 കിലോ വീതം കവുങ്ങിന്‍ ചുവട്ടിലും വിതറാം. വര്‍ഷത്തില്‍ 2 തവണ ഈ പ്രയോഗം ആവാം.

♦ തേന്‍ ശേഖരിക്കുമ്പോള്‍ ഈച്ചകളെ അകറ്റാന്‍ പാണല്‍ ഇല വായിലിട്ട് ചവച്ച് ഊതിയാല്‍ മതി.

♦ പാല്‍ മുരുക്കിന്‍ കിഴങ്ങ് ഉണക്കി പൊടിച്ച് കഞ്ഞിവെള്ളത്തില്‍ കലക്കി പശുവിന് നല്‍കിയാല്‍ പാല്‍ വര്‍ദ്ധിക്കും.

♦ ചീര വിത്ത് ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് വിതറുകയോ, വിത്ത് മഞ്ഞള്‍പൊടി ചേര്‍ത്ത് വിതറു കയോ ചെയ്താല്‍ മതി.

♦ നേന്ത്രവാഴയുടെ കേട് തുടങ്ങുമ്പോള്‍ തന്നെ ചുവട്ടില്‍ ഒരു പിടി ഉപ്പു വിതറി സംരക്ഷിക്കാം.

 

Tags: കാര്‍ഷികം ,നാട്ടിന്‍പുറം