ലാലൂരിന്റെ വിലാപം ഒടുവില്‍ തിരശ്ശീലയില്‍

Friday, December 14, 2012 12:00:00 AM

Text Size    

ഡിസം. 3: ലാലൂരിന്റെ വിലാപം ഒടുവില്‍ തിരശ്ശീലയിലേക്കെത്തി. തൃശൂരെന്ന മഹാനഗരത്തിന്റെ മാലിന്യം നെഞ്ചേറ്റാന്‍ വിധിക്കപ്പെട്ട ലാലൂരെന്ന വേസ്റ്റ് ലാന്റിന്റെയും അവിടെ ശുദ്ധവായുവും രോഗാണുവിമുക്തമായ ജലവും ആരോഗ്യകരമായ ജീവിത പശ്ചാത്തലങ്ങളും നിഷേധിക്കപ്പെട്ട ലാലൂര്‍ ജനതയുടേയും ജീവിതമാണ് ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുഫിക്ഷനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയത്. രണ്ടരപതിറ്റാണ്ട് പിന്നിട്ട ലാലൂരിന്റെ സമരപാതയിലൂടെയും സമരത്തിലേക്ക് നയിച്ച നാള്‍വഴികളിലൂടെയും സഞ്ചരിച്ചുകൊണ്ടാണ് ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുഫിക്ഷന്‍ ലാലൂരിന്റെ നേര്‍ക്കാഴ്ചകള്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്. രപത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പലതവണ കണ്ടും കേട്ടും വായിച്ചും തള്ളിയ ലാലൂരിന്റെ വിലാപത്തിലേക്ക് വീണ്ടും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഈ ചിത്രം. ഒരേ സമയം ഡോ ക്യുമെന്ററിയുടെയും ഷോര്‍ട്ട്ഫിലിമിന്റെയും സ്വഭാവങ്ങള്‍ കോര്‍ത്തിണക്കിയ ഈ ഡോക്യുഫിക്ഷനില്‍ മേ ധാപട്ക്കറും ഡോ.ബിനായക്‌സെ ന്നും ബി.ഡി.ശര്‍മ്മയും കൂടംകുളം സമരസമിതി പ്രവര്‍ത്തക രജിതയും സാറാജോസഫും കെ.വേണുവും കെ.അജിതയും സി.ആര്‍.നീലകണ്ഠനുമൊക്കെ ലാലൂരിലേതടക്കമുള്ള മാലിന്യങ്ങളെക്കുറിച്ചും മാലിന്യപ്രശ്‌നത്തെക്കുറിച്ചും പരിഹാരം വൈകുന്നതിനെക്കുറിച്ചുമുളള തങ്ങളുടെ ആശങ്കകളും വീക്ഷണങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നുണ്ട്. ഒരു മണിക്കൂറും പത്ത് മിനി റ്റും ദൈര്‍ഘ്യമുള്ള ഈ ചിത്രത്തി ന് വേണ്ടി തിരക്കഥയും സം‘ാഷണവും ഒരുക്കിയത് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഭാസി പാങ്ങിലാണ്. ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോ റത്തിന്റെ ബാനറില്‍ നിര്‍മ്മാതാവും നടനുമായ ജോസഫ് പാണേങ്ങാടനാണ് ഡോക്യുഫിക്ഷന്‍ നിര്‍മ്മിച്ചത്.

 

Tags: